ദുബായ്: ഇന്ത്യൻ ട്വന്റി ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായക സ്ഥാനത്തു നിന്നും വിരാട് കോലി പടിയിറങ്ങുന്നു.

ഈ സീസണൊടുവിൽ കോലി ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറുമെന്ന് ആർസിബി വീഡിയോയിലൂടെ അറിയിച്ചു. എന്നാൽ ഐപിഎല്ലിൽ തന്റെ അവസാന മത്സരം വരെ ആർസിബി താരമായി തുടരുമെന്ന് കോലി വ്യക്തമാക്കി. തന്നിലർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആർസിബി ആരാധകർക്കും കോലി നന്ദി പറഞ്ഞു.

 

യുഎഇയിൽ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നാണ് വിരാട് കോലി അടുത്തിടെ പ്രഖ്യാപിച്ചത്. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കിയിരുന്നു.