സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മലയാളികൾക്ക് അപരിചിതയല്ല. തായ്‌ലന്റിൽ താമസിക്കുന്ന മായ എന്ന വിസ്മയ സോഷ്യൽ മീഡിയയിൽ സജീവമാണ്. വിസ്മയയുടെ ഇഷ്ടങ്ങൾ എഴുത്തിനോടും ആയോധനകലകളോടുമാണ്. ഇപ്പോഴിതാ ആയോധനകലാ പരിശീലനം കൊണ്ട് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മായ.

തായ്‌ലൻഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് വിസ്മയ ശരീര ഭാരം കുറച്ചത്. തന്റെ പരിശീലകനായ ടോണിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പിൽ തന്റെ ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അതെന്ന് പറയുന്നു വിസ്മയ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ വിസ്മയ തന്റെ തായ്ലന്റ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെനാളായി തായ്ലന്റിൽ തന്നെയാണ് വിസ്മയ. ആയോധനകലകൾ അഭ്യസിക്കുന്നതിന്റേയും മറ്റും വിഡിയോകളും താരപുത്രി പങ്കുവെക്കാറുണ്ട്. തന്റെ പരിശീലകൻ ടോണിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് പോസ്റ്റ്. കൂടാതെ തായ്ലന്റിലെ മനോഹരമായ ജീവിതത്തെക്കുറിച്ചും താരപുത്രി കുറിച്ചിട്ടുണ്ട്.

വിസ്മയ പങ്കുവച്ച കുറിപ്പ്

' ഫിറ്റ് കോഹ് തായ്‌ലൻഡിൽ ഞാൻ ചെലവഴിച്ച സമയത്തിന് നന്ദി പറയാൻ വാക്കുകളില്ല. മനോഹരമായ ആളുകൾക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാൻ വർഷങ്ങൾ ചിലവഴിച്ചു. കോണിപ്പടി കയറുമ്പോൾ എനിക്ക് അക്ഷരാർത്ഥത്തിൽ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോൾ ഇതാ ഈ ഞാൻ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ' മ്യു തായ്' പരീക്ഷിക്കുന്നത് മുതൽ അതിമനോഹരമായ കുന്നുകൾ കയറുന്നത് വരെ, നമ്മൾ ഒരു പോസ്റ്റ്കാർഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകൾ വരെ. ഇത് ചെയ്യാൻ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. . എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാൽ ഏറ്റവും മികച്ച കോച്ച്. നിത്യവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നൽകി. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകൾ പറ്റിയപ്പോൾ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളിൽ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാൽ എന്നാൽ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങൾ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നിൽ വിശ്വസിക്കാൻ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാൾ അത് പ്രാവർത്തികമാക്കാൻ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകൾക്ക് നടുവിലായിരുന്നു ഞാൻ. അടുത്ത തവണ ഞാൻ തീർച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി...

 
 
 
View this post on Instagram

A post shared by Maya Mohanlal (@mayamohanlal)