കണ്ണൂർ: തങ്ങൾക്ക് നീതി നിഷേധിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചുട്ടുപൊള്ളുന്ന ചോദ്യവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ കണ്ണൂരിലെത്തി. എന്തേ തങ്ങളുടെ മക്കൾക്ക് നീതി നൽകുമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്ന് വോട്ടു ചോദിക്കാനെത്തിയ മുഖ്യമന്ത്രിയോട് ധർമ്മടത്തെ സഹോദരിമാരും അമ്മമാരും ചോദിക്കണമെന്ന് വാളയാറിലെ അമ്മ ആവശ്യപ്പെട്ടു. കാസർകോട് മുതൽ കേരളം മുഴുവൻ വാളയാർ അമ്മ നയിക്കുന്ന നീതി യാത്രയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണത്തിനിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

എന്റെ മക്കൾക്ക് കിട്ടാത്ത നീതി കേരളത്തിലെ ഏതു മക്കൾക്കാണ് കിട്ടുകയെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ചോദിച്ചു. മുഖ്യമന്ത്രി എന്റെ മക്കൾക്ക് നീതി നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയാണ് ചെയ്തത്. ധർമ്മടത്തെ സഹോദരിമാരും അമ്മമാരും മുഖ്യമന്ത്രിയോട് ചോദിക്കണം എന്തുകൊണ്ട് വാളയാറിലെ എന്റെ മക്കൾക്ക് നീതി കൊടുത്തില്ലെന്നാണ്. എന്റെ മക്കൾ കൊല്ലപ്പെട്ടതിന് ശേഷം ഞാൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതാണ് എന്റെ മക്കൾക്ക് നീതി നൽകണമെന്ന് കരഞ്ഞ് കാൽ പിടിച്ചു പറഞ്ഞു.

ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞത്.. എന്നാൽ മാസങ്ങൾക്കുശേഷം കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുകയാണ് ചെയ്തത്. ഈ കേസിലെ എല്ലാം പ്രതികകളെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഞങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തത്. ഈ കേസിന്റെ മുഴവൻ ചുമതലക്കാരനായ സോജൻ എന്ന ഡി.വൈ.എസ്‌പിയെ എസ്‌പിയെ എസ്‌പിയാക്കാൻ പിന്നീട് സർക്കാർ ശുപാർശ ചെയ്തിരിക്കുന്ന വാർത്ത ഞങ്ങൾ ഞെട്ടലോടെയാണ് മനസിലാക്കിയത്. എഴുത്തും വായനയും അറിയാത്തതു കൊണ്ടാണ് ഞങ്ങളെ സർക്കാർ പറ്റിച്ചത്.

ധർമ്മടത്ത് ഞങ്ങൾ പോകുന്നത് പിണറായിയെ തോൽപ്പിക്കാനോ മറ്റെന്തിനു മോയല്ല മുഖ്യമന്ത്രിമാരോട് ധർമടത്തെ ജനങ്ങൾ ചോദിക്കണം. എന്തേ ഞങ്ങൾക്കു നീതി നൽകിയില്ലെന്ന് ഓരോ ആൾക്കാരും ചോദിക്കണം. ഓരോ ആൾക്കൂട്ടത്തിലും ഞാൻ എന്റെ മക്കളെ അറിയാതെ തെരയും. അവരവിടെയെങ്കിലുമുണ്ടോയെന്ന് വെറുതെകണ്ണു കൊണ്ട് തിരയും. ചിലപ്പോൾ അവർ പോയ വഴിയെ പോയാലോയെന്നു വിചാരിക്കും. തന്റെ മക്കളെ താൻ പീഡിപ്പിച്ചുവെന്ന് വരുത്തി തീർക്കാനാണ് കേസന്വേഷിച്ച സോജൻ ചെയ്തതതെന്ന് വാളയാർ പെൺകുട്ടികളുടെ പിതാവ് പറഞ്ഞു. ഇതൊക്കെ നാട്ടിൽ നടക്കുന്നത് സാധാരണമാണെന്നും കേസ് ഏറ്റെടുത്താൽ രക്ഷപ്പെടുത്താമെന്നു പറഞ്ഞു. നെഞ്ച് തകർന്നു പോയ വാക്കുകളായിരുന്നു അത്. എന്റെ മക്കളെ ഞാനങ്ങനെ ചെയ്തുവെന്ന് പറഞ്ഞപ്പോൾ തകർന്നു പോയി.

വാളയാർ പെൺകുട്ടിയുടെ കേസ് സിബിഐക്ക് കൈമാറിയെന്നു പറയുന്ന മുഖ്യമന്ത്രിയോട് ഒരു കേസ് മാത്രം എന്തിന് കൈമാറിയെന്ന ചോദ്യത്തിന് മറുപടി നൽകിയത് അതു സാങ്കേതിക പിശകാണെന്നായിരുന്നുവെന്നായിരുന്നുവെന്ന് വാർത്താ സമ്മേനത്തിൽ പങ്കെടുത്ത സി.ആർ നീലകണ്ഠൻ പറഞ്ഞു. 46 പോക്‌സോ കേസുകളാണ് വാളയാറിൽ അട്ടിമറിക്കപ്പെട്ടത്. വാളയാർ പെൺകുട്ടികൾ അവരുടെ ഇഷ്ടപ്രകാരമാണ് പീഡിപ്പിക്കപെട്ടതെന്നു വാർത്താ സമ്മേളനത്തിൽ പരസ്യമായി പറഞ്ഞ സോജൻ ഇപ്പോഴും പൊലിസിന്റെ തലപ്പത്തു തന്നെ തുടരുകയാണെന്ന് സി.ആർ പറഞ്ഞു ഇന്ന് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ മമ്പറത്തും പിന്നീട് തലശേരിയിലും നീതി യാത്ര പര്യടനം നടത്തി.. സിസ്റ്റർ ജയ , അഡ്വ കസ്തുരി ദേവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.