ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ പുറംതള്ളിയത് 33,000 ടൺ കൊറോണ വൈറസ് ബയോമെഡിസിൻ മാലിന്യങ്ങളെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ മാലിന്യങ്ങൾ പുറം തള്ളിയത് മഹാരാഷ്ട്രയാണ്. കോവിഡ് കാലത്ത് മഹാരാഷ്ട്ര 5,367 ടൺ മാലിന്യങ്ങളാണ് പുറം തള്ളിയത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം രാജ്യത്ത് 32,994 ടൺ ബയോമെഡിക്കൽ മാലിന്യങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്. 198 കോമൺ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ സംവിധാനം വഴി ഇത് ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്തു.

ബയോമെഡിസിൻ മാലിന്യങ്ങൾ പുറംതള്ളിയതിൽ കേരളം 3,300 ടൺ, ഗുജറാത്ത് 3,086 ടൺ, തമിഴ്‌നാട് 2,806 ടൺ, ഉത്തർപ്രദേശ് 2,502 ടൺ, ഡൽഹി 2,471 ടൺ, പശ്ചിമ ബംഗാൾ 2,095 ടൺ, കർണാടക 2,026 ടൺ എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.