ന്ത്യയിൽ ഒരു മാസത്തിനുള്ളിൽ വാട്ട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകൾ. ഇക്കാര്യം വെളിപ്പെടുത്തിയത് കമ്പനി തന്നെയാണ്. 2021 ലെ പുതിയ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾക്ക് അനുസൃതമായി വാട്ട്സ്ആപ്പ് അതിന്റെ ആദ്യ ഇടനില മാർഗ്ഗനിർദ്ദേശ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യമുള്ളത്. മെയ് 15 മുതൽ ജൂൺ 15 വരെ 29 ലക്ഷത്തിലധികം അക്കൗണ്ടുകൾ നിരോധിച്ചതായി ആപ്ലിക്കേഷൻ വെളിപ്പെടുത്തി.

95 ശതമാനം അക്കൗണ്ടുകളും സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിംഗിന്റെ അനധികൃത ഉപയോഗം മൂലമാണെന്ന് അവർ വ്യക്തമാക്കി. ആഗോള പ്രതിമാസ ശരാശരി എട്ട് ദശലക്ഷം അക്കൗണ്ടുകളാണ്. ഇവ നിരോധിക്കുകയോ അപ്രാപ്തമാക്കുകയോ ചെയ്യുന്നുവെന്ന് വാട്ട്സ്ആപ്പ് കൂട്ടിച്ചേർക്കുന്നു.

2021 മെയ് 15 മുതൽ ജൂൺ 15 വരെ വിവിധ കക്ഷികളിൽ നിന്ന് ലഭിച്ച പരാതികളും കമ്പനി പങ്കുവച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, അക്കൗണ്ട് പിന്തുണയ്ക്കായി 70 അഭ്യർത്ഥനകളും 204 നിരോധന അപ്പീലുകളും ലഭിച്ചു.അതിൽ 63 അക്കൗണ്ടുകൾ നിരോധിച്ചു.

ഇത്തരം റിപ്പോർട്ടുകൾ എത്ര തവണ പ്രസിദ്ധീകരിക്കും എന്നതിനെക്കുറിച്ചുള്ള ഏകദേശ ടൈംലൈനും വാട്ട്സ്ആപ്പ് നൽകിയിട്ടുണ്ട്. ഡാറ്റാ ശേഖരണത്തിനും മൂല്യനിർണ്ണയത്തിനും റിപ്പോർട്ടിങ് കാലയളവ് ഉണ്ട്. ഇതിനുശേഷം 30 മുതൽ 45 ദിവസത്തിനകം തുടർന്നുള്ള പതിപ്പുകൾ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.