ഭോപാൽ: ഭർത്താവുമായി പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭാര്യ കൈയേറ്റം ചെയ്തു. ഇക്കഴിഞ്ഞ 15-ാം തിയതി ഭോപ്പാലിലാണ് സംഭവം. നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവിനെയും യുവതിയെയും ജിമ്മിലെത്തിയ ചെരുപ്പു കൊണ്ട് ഭാര്യ അടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഭർത്താവിന് ജിമ്മിൽ ഉള്ള മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ജിമ്മിലെത്തിയത്. ചെരിപ്പൂരിയ ശേഷം യുവതി ഭർത്താവിനെ ആദ്യം മർദ്ദിച്ചു. പിന്നാലെ ജിമ്മിന് പുറത്തിറങ്ങിയ യുവതിയെയും ഇവർ ചെരുപ്പു ഉപയോഗിച്ച് അടിച്ചു.