കൊച്ചി: ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. കടവന്ത്രയിൽ താമസിക്കുന്ന ശങ്കറാണ് കൊല്ലപ്പെട്ടത്. ഭാര്യ സെൽവിയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ശങ്കറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സെൽവി പൊലീസിനോട് പറഞ്ഞു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്.