കോതമംഗലം:കുട്ടമ്പുഴ പിണവൂർകുടിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കട്ടാനയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി,വനത്തിലേയ്ക്ക് തിരിച്ചയച്ചു. ഏകദേശം 10 വയസ്സ് പ്രായമുള്ള പിടിയാനയാണ് പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണന്റെ കിണറ്റിൽ ഇന്ന് പുലർച്ചെ അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരുടെയും ചേർന്നാണ് ആനയെ കരയ്ക്കെത്തിച്ചത്.

ചരിഞ്ഞും മറിഞ്ഞും തലകുത്തി നിന്നുമൊക്കെയുള്ള ആനയുടെ പരാക്രമം മൂലം കിണർ ഏറെക്കുറെ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.തീരം പലഭാഗത്തിയായി ഇടിച്ചിട്ടുണ്ട്. വെള്ളത്തിൽ തലകുത്തി കുറച്ചുസമയം ആന അനങ്ങാതെ നിന്നത് കാണികളിൽ അമ്പരപ്പും സൃഷിടിച്ചിരുന്നു.ആനയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന ആകാംക്ഷയിലായിരുന്നു കാണികൾ.
6 അടിയോളം താഴ്ച മാത്രമായിരുന്നുകിണറിനുണ്ടായിരുന്നത്.ആതുകൊണ്ട് ആന തനിയെ കരയ്ക്കുകയറി പോകുമെന്നായിരുന്നു കാഴ്ചക്കാരിലേറെപ്പേരും വിശ്വസിച്ചിരുന്നത്.കിണറിന് സമീപം ആളനക്കം കൂടിവന്നതോടെ രക്ഷപെടുന്നതിനായുള്ള ആനയുടെ പരാക്രമത്തിനും ആക്കം കൂടി.

കിണറിന്റെ മുകൾ ഭാഗത്ത് വിരിച്ചിരുന്ന കല്ലുകൾ തുമ്പിക്കൈ എത്തിച്ച് എടുത്തെറിയുകയും വെള്ളം ചീറ്റുകയും മറ്റും ചെയ്തിരുന്നതിനാൽ കാണികളിൽ ഭൂരിപക്ഷവും അൽപ്പം അകലെയാണ് നിലയുറപ്പിച്ചിരുന്നത്.രാവിലെ 11.30 തോടുത്താണ് മണ്ണുമാന്തിയന്ത്രം എത്തിച്ച് ആനയെ കരയ്ക്കുകയറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചത്.കിണറിന്റെ ഒരുവശത്തെ മണ്ണുമാറ്റിതോടെ ആന ഈഭാഗത്തുകൂടി കയ്ക്കുകയറി.തുടർന്ന് റബ്ബർതോട്ടത്തിനപ്പുറമുള്ള വനമേഖലയിലേയ്ക്ക് കടന്ന് അപ്രതിയക്ഷയായി.

ഇവിടം കാട്ടാനക്കൂട്ടത്തിന്റെ വിഹാരകേന്ദ്രമാണ്.രാപകലന്യേ ജനവാസ കേന്ദ്രങ്ങളിലെത്തുന്ന ആനക്കൂട്ടം വ്യപകമായി കൃഷിനശിപ്പിക്കുന്നുണ്ട്.പലതവണ വനമേഖലയോടടുത്ത പ്രദേശങ്ങളിൽ ആനകൾ കിണറ്റിൽ വീണിട്ടുണ്ട്.ജീവനും സ്വത്തിനും സംരക്ഷണം തേടി നാട്ടുകാർ ബന്ധപ്പെട്ട അധികൃതരെയും ജനപ്രതിനിധികളെയും പലവട്ടം കണ്ടെങ്കിലും ഇനിയും പരിഹാരമായിട്ടില്ല.ഇക്കാര്യത്തിൽ ശ്വാതപരിഹാരം ഉണ്ടാക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.