പാലക്കാട്: പാലക്കാട് പറമ്പിക്കുളത്ത് പൊലീസ് സ്റ്റേഷനിൽ പരിഭ്രാന്തി പരത്തി കാട്ടാനകൾ. പൊലീസ് സ്റ്റേഷന്റെ ഗ്രില്ലുകൾ കാട്ടാന ആക്രമണത്തിൽ തകർന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആനകൾ പൊലീസ് സ്റ്റേഷന്റെ ഗ്രില്ല് തകർത്തു. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം നേരിടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

രാത്രി പത്തരയോടെയാണ് പാലക്കാട് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിൽ കാട്ടാനക്കൂട്ടം എത്തിയത്. ഒരു തള്ളയാനയും കുട്ടിയാനയും സ്റ്റേഷൻ പരിസരത്ത് എത്തിയത്. ആദ്യം സ്റ്റേഷന് ചുറ്റും കറങ്ങി നടന്ന ആനകൾ ആദ്യം വാതിലുകളിലും മറ്റും ഇടിക്കുകയും പിന്നീട് മുൻ വശത്തെ ഗ്രില്ല് തകർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷന് അകത്തായിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.