പുരുഷന്മാർ പാമ്പിനെ പിടിക്കുന്നതും സാഹസീകമായി കീഴപ്പെടുത്തുന്നതുമൊക്കെ പലതരം വീഡിയോകളിലുടെ ഇതിനോടകം നമ്മൾ കണ്ടതാണ്. എന്നാൽ സ്ത്രീകൾ ഇ മേഖലയിൽ അധികം കടന്നുവരാറില്ല.പാമ്പിനെ കീഴടക്കാനുള്ള പാട് തന്നെ അതിന്റെ പ്രധാന കാരണം.എന്നാൽ അത്തരമൊരു സാഹസം നിഷ്പ്രയാസം ചെയ്യുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

കൂറ്റൻ രാജവെമ്പാലയെ വെറും കൈകൊണ്ട് പിടികൂടി യുവതി സമൂഹമാധ്യമങ്ങളിലെ താരമായി മാറിയത്. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കെട്ടിടത്തിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. ആദ്യം ഒരു ചെറിയ വടി ഉപയോഗിച്ച് പാമ്പിനെ വരുതിയിലാക്കാൻ യുവതി ശ്രമിച്ചു. പിന്നീട് വടി ഉപേക്ഷിച്ച് വെറും കൈകൊണ്ട് പാമ്പിനെ പിടിക്കാനായി ശ്രമം. പല പ്രാവശ്യം പാമ്പ് യുവതി ആഞ്ഞു കൊത്താൻ ശ്രമിച്ചു. അപ്പോഴൊക്കെയും യുവതി അതിവിദഗ്ധമായി ഒഴിഞ്ഞുമാറുകയായിരുന്നു.

വിട്ടുകൊടുക്കാൻ യുവതിയും തയ്യാറായില്ല. ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം പാമ്പിന്റെ കഴുത്തിൽ പിടിമുറുക്കി. ഈ സമയമത്രയും സമീപത്തെ മുറിയിലുണ്ടായിരുന്നവരാണ് പാമ്പിനെ പിടികൂടുന്ന ദൃശ്യം മൊബൈലിൽ പകർത്തിയത്.പിടികൂടിയ പാമ്പുമായി യുവതി പടിക്കെട്ടുകൾ കയറി പുറത്തേക്കിറങ്ങി. വഴിയിലെത്തിയതും കൂറ്റൻ പാമ്പിനെ താഴെവച്ചു. പിന്നീട് പിടിക്കാൻ ശ്രമിച്ച യുവതിയെ പാമ്പ് അതിരൂക്ഷമായാണ് ആക്രമിക്കുന്നത്.

യുവതിയുടെ മുഖത്തേക്ക് പലതവണ പാമ്പ് ആഞ്ഞുകൊത്താൻ ശ്രമിച്ചു. ഓരോ തവണയും അതിവിദഗ്ധമായി ഒഴിഞ്ഞുമാറിയതിനാലാണ് യുവതി രക്ഷപ്പെട്ടത്. പിടച്ച രാജവെമ്പാലയെ ഒടുവിൽ ചാക്കിലാക്കി യുവതി മടങ്ങുകയും ചെയ്തു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. മാർച്ച് ആദ്യം മിസ്റ്റർ മാസ്റ്റർ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വ്യാപകമായി ജനശ്രദ്ധ നേടിയത്.