തഞ്ചാവൂർ: അവിഹിത ഗർഭം പുറത്തറിയാതിരിക്കാൻ പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിച്ച 23 കാരി അറസ്റ്റിൽ. കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ തഞ്ചാവൂർ ബുഡാലൂർ സ്വദേശിയായ പ്രിയദർശിനിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തഞ്ചാവൂർ മെഡിക്കൽ കോളേജിന്റെ ശുചിമുറിയുടെ ഫ്‌ളഷ്ടാങ്കിലിട്ടാണ് പ്രിയദർശിനി കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവച്ചതിന് പ്രിയദർശനിയുടെ മാതാപിതാക്കളെയും തഞ്ചാവൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

ശുചിമുറിയിലെ ഫ്‌ളഷ് ടാങ്കിൽ തള്ളിക്കയറ്റിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവച്ചതിനാണ് യുവതിയുടെ മാതാപിതാക്കൾ പിടിയിലായത്. സുഹൃത്തിൽനിന്നു ഗർഭം ധരിച്ച പ്രിയദർശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

പ്രസവ വാർഡോ പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയിൽ, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്‌ളഷ് ടാങ്കിൽ ഒളിപ്പിച്ച ശേഷം. ആശുപത്രിയിൽനിന്നു കടന്നു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്‌ളഷ് ടാങ്ക് പ്രവർത്തിക്കാത്തതിനെ തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും മാതാപിതാക്കളും കുടുങ്ങിയത്.

ഇരുപത്തിമൂന്ന് വയസുകാരിയാണ് പ്രിയദർശിനി ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകം ഐപിസി 302, തെളിവ് നശിപ്പിക്കൽ ഐപിസി 201 എന്നീ വകുപ്പുകളാണ് പ്രിയദർശനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.