ന്യൂഡൽഹി: ഉയരമുള്ള മതിലിൽ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്രയാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇന്ത്യൻ വനിതാ ബാസ്‌ക്കറ്റ് ബോൾ ടീം ഈ സ്ത്രീയെ നോക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അൽപ്പംപോലും താഴെ പോകാതെ കൃത്യമായാണ് സ്ത്രീ ചാണകവറളി മതിലിൽ എറിഞ്ഞ് പതിപ്പിക്കുന്നത്.

മതിലിന് താഴെ ചാണകവറളിയായി നിൽക്കുകയാണ് സ്ത്രീ. സ്ത്രീ ആരാണ് എന്ന് വ്യക്തമല്ല. മതിലിൽ ഉയരത്തിൽ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അൽപ്പം പോലും താഴെ പോകാതെയാണ് ചാണകം എറിഞ്ഞ് പതിപ്പിക്കുന്നത്. പ്രത്യേക വൈദഗ്ധ്യത്തോടെയാണ് ഇവരുടെ പ്രവൃത്തി. മണിക്കൂറുകൾക്കകം 53000ലധികം പേരാണ് വീഡിയോ കണ്ടത്.