ബീജിം​ഗ്: കാമുകിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട യുവാവിന് പ്രാകൃതമായ ശിക്ഷ വിധിച്ച് ഭാര്യ. ചൈനയിലാണ് സംഭവം, കാമുകിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് യുവാവിന്റെ കയ്യും കാലും കൂട്ടി കെട്ടി മുള കൊണ്ട് നിർമ്മിച്ച കൂട്ടിനകത്ത് ആക്കി നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ചൈനയിലെ മാവൊമിങ് നഗരത്തിലാണ് സംഭവം.

സംഭവത്തിന്റെ വീഡിയൊ വൈറൽ ആയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളിൽ. നദിയിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് രക്ഷിച്ചത്. ചൈനയിൽ നിലനിന്നിരുന്ന പ്രാചീന ശിക്ഷരീതിയാണ് ഭർത്താവിനോട് പകവീട്ടാൻഭാര്യ ഉപയോഗിച്ചത്. അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളിലെക്ക് വലിച്ചെറിയുന്ന ശിക്ഷാരീതി ചൈനയിൽ പണ്ട് നിലവിലുണ്ടായിരുന്നു.

യുവതിയുടെ ഒപ്പം മൂന്നുപേരുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ പന്നികൂട്ടിൽ മുക്കുക എന്ന ശിക്ഷ രീതി ഇപ്പോൾ നിയമ വിരുദ്ധമാണ്. സംഭവത്തിൽ നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.