കൊച്ചി: എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആറര മണിയോടെ മൃതദേഹം കണ്ട വള്ളക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അഗ്‌നിശമന സേനാ അംഗങ്ങൾ എത്തി മൃതദേഹം നീക്കി. ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മരിച്ചത് ആരാണെന്നു കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി പൊലീസ് അറിയിച്ചു.