തൃശൂർ: പട്ടിക്കാട് എടപ്പളത്ത് യുവതിയെ വീട്ടിൽക്കയറി വെട്ടി പരുക്കേൽപ്പിച്ചു. എടപ്പളം സ്വദേശിനി രേഖയ്ക്കാണ് (38) വട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടയാൻ ശ്രമിച്ച മകൾക്കും പരുക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം.രേഖക്ക് കൈത്തണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. ചിറക്കുന്ന് കോളനിയിലെ സുനുകുട്ടൻ എന്നയാളാണ് രേഖയെ ആക്രമിച്ചത്. ഇയാൾ മുൻപ് രേഖയുടെ അയൽവാസി ആയിരുന്നു. നെടുപുഴ പൊലീസ് പ്രതിയെ ശക്തൻ പരിസരത്തു നിന്ന് പിടികൂടി പീച്ചി പൊലീസിന് കൈമാറി.