റായ്പുർ: പീഡനശ്രമം ചെറുത്ത വീട്ടമ്മയെ കൊലപ്പെടുത്തി. ചത്തീസ്ഗഡിലെ മഹാസമുദ്ദ് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. 40കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബവുമായി പരിചയമുണ്ടായിരുന്ന ചിന്താമണി പട്ടേൽ(22)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി വീട്ടമ്മ പ്രതിക്കൊപ്പം പുറത്തു പോയിരുന്നു. ഈ സമയമാണ് പ്രതി ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ പീഡനശ്രമം വീട്ടമ്മ ചെറുത്തതോടെ അക്രമാസക്തനായ പ്രതി കട്ട ഉപയോഗിച്ച് ഇവരുടെ തലയിൽ ഇടിച്ചു.

സ്ത്രീയുടെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികൾ ഇവരെ ബസ്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തലയ്‌ക്കെറ്റ പരിക്ക് ഗുരുതരമായതിനാൽ ഇവർ മരണത്തിന് കീഴടങ്ങി. ഇവർ പൊലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിന്താമണി പട്ടേലിനെ അറസ്റ്റ് ചെയ്തത്.