ഷാർജ: ഷാർജയിലെ തടി ഫാക്ടറിയിലുണ്ടായ അ​ഗ്നിബാധ നിയന്ത്രണ വിധേയമാക്കി ഷാർജ സിവിൽ ഡിഫൻസ് സംഘം. ഇന്ന് രാവിലെ ഇൻഡസ്ട്രിയൽ ഏരിയ 13ലാണ് തീപ്പിടുത്തമുണ്ടായത്. തടി ഫാക്ടറിയിലുണ്ടായ അഗ്നിബാധ ഷാർജ സിവിൽ ഡിഫൻസ് സംഘം നിയന്ത്രണവിധേയമാക്കി.

തിങ്കളാഴ്ച രാവിലെ 10.15നാണ് ഇൻഡസ്ട്രിയൽ ഏരിയ 13ൽ തീപ്പിടുത്തമുണ്ടായെന്ന വിവരം ഓപ്പറേഷൻ റൂമിൽ ലഭിക്കുന്നത്. ഉടൻ തന്നെ അഗ്നിശമനസേനാ അംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമങ്ങൾ നടത്തിയതായി ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖാമിസ് അൽ നഖ്ബി പറഞ്ഞു. ആർക്കും പരിക്കേൽക്കാതെ തന്നെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.