ചെമ്പേരി: ലോക കയ്യെഴുത്ത് ചാമ്പ്യൻഷിപ്പിൽ വിജയിയായി മലയാളി വിദ്യാർത്ഥിനി. കണ്ണൂർ ജില്ലയിലെ കുടിയന്മല സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ആൻ മരിയ ബിജുവാണ് വേൾഡ് ഹാൻഡ് റൈറ്റിങ് കോമ്പറ്റീഷനിൽ വിജയി ആയത്. മലയോര മേഖലയുടെ അഭിമാനമായ വിദ്യാർത്ഥിനിക്ക് അഭിനന്ദന പ്രവാഹമാണ്.

മത്സരത്തിൽ ആർട്ടിസ്റ്റിക്ക് വിഭാഗത്തിലാണ് ആന്മരിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കുടിയന്മല സ്വദേശിയായ ചന്ദ്രൻകുന്നേൽ ബിജു ജോസിന്റെ മകളാണ് ആന്മരിയ. ദൈവം തനിക്ക് നൽകിയ കഴിവിനെ തിരിച്ചറിഞ്ഞു നിരന്തരമായ പരിശ്രമങ്ങളിലൂടെയാണ് ഈ കൊച്ചു മിടുക്കി മലയോര മേഖലയ്ക്ക് ആകമാനം അഭിമാനർഹമായ നേട്ടം കൈവരിച്ചത്.

കാസ കണ്ണൂർ ജില്ലയിലെ പ്രവർത്തകർ ആന്മരിയയുടെ ഭവനം സന്ദർശിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.