ന്യൂഡൽഹി: ചൈനീസ് കമ്പനിയായ ഷവോമി മി എ വൺ റെഡ് കളർ വെരിയന്റ് ഇന്ത്യയിൽ പുറത്തിറക്കി. ഡിസംബർ 20 മുതൽ വിൽപനയാരംഭിക്കും. 12,999 രൂപ വില വരുന്ന മി.എ.വൺ ഫിളിപ്കാർട്ടിൽ ലഭ്യമല്ല.

മിഎവൺ ആൻഡ്രോയിഡ് വൺ സ്മാർട്ട് ഫോൺ ഗൂഗിളുമായുള്ള പങ്കാളിത്തത്തോടെയാണ് ഷവോമി പുറത്തിറക്കിയത്.സ്മാർട്ട് ഫോണിനായി ആൻഡ്രോയിഡ് ഓറിയോ ബീറ്റാ
വേർഷനും കമ്പനി പരീക്ഷിച്ചുവരികയാണ്.മി എവണിന് 14,999 രൂപയാണ് ആദ്യം വില നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് 13,999 ആയി കുറഞ്ഞു.

ഷവോമി മി എ1 സ്‌പെഷ്യൽ എഡിഷൻ റെഡിന്റെ പ്രത്യേകതകൾ.

5.5 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലൈ
ക്ലാൽകോം സ്‌നാപ്ഡ്രാഗൺ625 പ്രോസസർ 4ജിബി റാം
64 ജിബി സ്‌റ്റോറേജ്
മൈക്രോ എസ്ഡി സ്ലോട്ട് / ഹൈബ്രിഡ് സിം സ്ലോട്ട്
ഡ്യുവൽ റിയർ ക്യാമറ
'ബോക്കേ' അല്ലെങ്കിൽ പോേ്രടറ്റ് മോഡ്.
2ഃ ഒപ്പ്റ്റിക്കൽ സൂം ഫീച്ചർ
ഫ്രണ്ട് ക്യാമറ 5എംപി
ബാറ്ററി 3080 എംഎഎച്ച്