ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോവിഡ് മുക്തനായി. പരിശോധനാ ഫലം നെഗറ്റിവ് ആയതായി മുഖ്യമന്ത്രി അറിയിച്ചു. ഓഫിസിൽ ഏതാനും പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏപ്രിൽ 13നാണ് യോഗി ആദിത്യനാഥ് ക്വാറന്റൈനിൽ പ്രവേശിച്ചത്. അടുത്ത ദിവസം നടത്തിയ പരിശോധനയിൽ അദ്ദേഹത്തിനു വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

തനിക്കു കോവിഡ് നെഗറ്റിവ് ആയതായും ഒപ്പം നിൽക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായും ആദിത്യനാഥ് ട്വീറ്റിൽ പറഞ്ഞു.