കുറ്റ്യാടി: വേളം പഞ്ചായത്തിലെ കാക്കുനിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേരെ സാരമായ പരിക്കുകളോടെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീക്കുനി സ്വദേശിയായ നെല്ലിയുള്ള പറമ്പത്ത് ജിതിൻ (25) ആണ് മരിച്ചത്.

തീക്കുനി സ്വദേശികളായ മടോംമരുതുള്ളതിൽ വിഷ്ണു (22), അനന്തോത്ത് ബിജീഷ്(33), തരിപ്പയിൽ അജീഷ് (30) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഞായറാഴ്ച പകൽ പതിനൊന്നു മണിക്കാണ് അപകടം.

കാക്കുനി മങ്ങാട്ടുകുന്ന് മലയിൽ കരിമിന്റെ വീട് നിർമ്മാണ പ്രവൃത്തിക്കിടയിലാണ് അപകടം സംഭവിച്ചത്. ജിതിൻ അപകട സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം .ജിതിന്റെ - അച്ഛൻ : നെല്ലിയുള്ള പറമ്പിൽ കണ്ണൻ.അമ്മ ചന്ദ്രി, സഹോദരി ജിൻസി