വിവാഹിതയായ യുവതിയോട് 27കാരന് പ്രണയം; തന്നെ ശല്യം ചെയ്യരുതെന്ന് താക്കീത് നൽകിയ 29കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്
- Share
- Tweet
- Telegram
- LinkedIniiiii
കട്ടപ്പന: വിവാഹിതയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചത് പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ. ഞായറാഴ്ച്ച വൈകിട്ടാണ് ബ്യൂട്ടിപാർലർ നടത്തിപ്പുകാരിയായ യുവതിയെ ചക്കുപള്ളം സ്വദേശി അരുൺകുമാർ ആക്രമിച്ചത്. കുത്തേറ്റ യുവതിയുടെ വലത് കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. ഇതേ തുടർന്ന് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ബ്യൂട്ടിപാർലർ നടത്തുന്ന വിവാഹിതയായ 29 കാരിക്കാണ് ഞായറാഴ്ച വൈകീട്ട് കുത്തേറ്റത്. ഞായറാഴ്ച വൈകീട്ട് കട്ടപ്പനയിലെ ബ്യൂട്ടി പാർലറിൽ എത്തിയ 27കാരനായ യുവാവ് യുവതിയോട് പ്രണയാഭ്യർഥന നടത്തി. തന്നെ ശല്യം ചെയ്യരുതെന്നും പൊലീസിന്റെ സഹായം തേടുമെന്നും യുവതി പറഞ്ഞു. പ്രകോപിതനായ യുവാവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് കുത്തുകയായിരുന്നു. കണ്ണിനും പുരികത്തിനും ഉൾപ്പെടെ നാല് കുത്തുകളാണേറ്റത്.സംഭവത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത അരുൺകുമാറിനെ കട്ടപ്പന കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ