കല്പറ്റ: കാമുകിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ത​വ​ലോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​ന​ന്തു (21)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയത്തിൽ നിന്നും പി​ന്മാ​റി​യ​തിന്റെ ദേഷ്യത്തിൽ കാ​മു​കി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ വ്യാ​ജ​മാ​യി നിർമ്മിച്ച്‌ സമൂഹ മാധ്യമത്തിലൂടെ പ്ര​ച​രി​പ്പിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​മാ​യി അ​ന​ന്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ ബ​ന്ധം വഷളാവുകയായിരുന്നു. ഇ​തോ​ടെ യു​വ​തി ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ചു. പെൺകുട്ടിയുടെ പിന്മാറലാണ് ​യു​വാ​വി​നെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ ‌യു​വാ​വി​ന്റെ ലാ​പ്ടോ​പ്പ്, മൊ​ബെ​ൽ ഫോ​ൺ എ​ന്നി​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരിക്കുകയാണ്.

ഐ​ടി നി​യ​മ​ത്തി​ലെ​യും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് അ​ന​ന്തു​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.