മലപ്പുറം: എസ്.എസ്.കെ മിഷൻ മലപ്പുറം ജില്ലാ കോർഡിനേറ്ററും ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാവുമായി പീഡനക്കേസ് പ്രതിയെ ജാമ്യത്തിലിറക്കിയത് യൂത്ത്ലീഗ് നേതാവായ അഭിഭാഷകൻ. പ്രതിയായ മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശിയായ എം.സി.അബ്ദുൽ റസാഖിനുവേണ്ടി പുൽപ്പറ്റ പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റും, ക്രിമിനൽ അഭിഭാഷകനുമായ അഡ്വ. കെ.വി.യാസറാണ് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായി ജാമ്യം നേടിക്കൊടുത്തത്.

കേസ് ഏറെ വിവാദമായിരുന്നു. 2020 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്നു എട്ടുമാസത്തോളം ഒളിവിൽപോയ പ്രതിക്ക് 17നാണ് മലപ്പുറം മജിസ്ട്രേറ്റ് കോടതി കർശന ഉപാദികളോടെ ജാമ്യം അനുവദിച്ചത്. മലപ്പുറം ഡി.ഡി.ഇ ഓഫീസ് വളപ്പിലെ സർവ്വ ശിക്ഷ കേരളയുടെ ഓഫീസിനുള്ളിലേക്ക് അവധി ദിവസം പരാതിക്കാരിയായ സഹപ്രവർത്തകയെ വിളിച്ചു വരുത്തി കയറിപ്പിടിച്ചൊണ് കേസ്.

സംഭവ ദിവസമായ ശനിയാഴ്ച ഓഫീസ് അവധി ആയിരുന്നെങ്കിലും അധിക ജോലിയുണ്ടെന്ന് പറഞ്ഞാണ് പരാതിക്കാരിയെ ജില്ലാ പ്രോഗ്രാം ഓഫീസർ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ജീവനക്കാരിക്കു പുറമെ ഓഫീസിൽ ഈ സമയത്ത് ജില്ലാ പ്രോഗ്രാം ഓഫീസർ മാത്രമാണുണ്ടായിരുന്നത്. ശാരീരിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ജീവനക്കാരി ഓഫീസിൽ നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നു മാത്രം ചേർത്ത് പ്രതിയെ കേസിൽ നിന്നു രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു.

പരാതിയിൽ മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർകൂടിയായ പ്രതിക്കെതിരെ മലപ്പുറം വനിതാ സെൽ ക്രൈംമ്പർ 34/2020 പ്രകാരം ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് ചെയ്തിരുെങ്കിലും പ്രതിഒളിവിലായിരുന്നു. പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് സാഹചര്യമൊരുക്കുെേുരാപിച്ച് കെ.പി.എസ്.ടി.എയും കെ.എസ്.യുവും യൂത്ത്ലീഗും ഉൾപ്പെടെയുള്ളവർ മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തുകയും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തിരുന്നു.

ഇത്തരത്തിൽ വിവാദമായകേസിൽ പ്രതിക്കുവേണ്ടി ഹാജരായതും ജാമ്യംനേടിക്കൊടുത്തതും യൂത്ത്ലീഗ് നേതാവായ അഭിഭാഷകനാണെത് ലീഗിന് നേതൃത്വത്തിന് തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സമാനമായ പീഡനക്കേസുകളിൽ പ്രതികൾക്കുവേണ്ടി ഹാജരായ വിവാദ അഭിഭാഷകനായ അഡ്വ. കെ.വി.യാസിനോട് നേരത്തെ ലീഗ് നേതൃത്വം വിശദീകരണം തേടിയിരുന്നു. മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വളാഞ്ചേരി സിപിഎം നേതാവായ കൗൺസിലർക്കുവേണ്ടി ജില്ലാകോടതിയിൽ ഹാജരായതിനാണു നേരത്തെ നേതൃത്വം വിശദീകരണം തേടിയിരുന്നത്. ഈകേസിലെ പ്രതിയായ ഷംസുദ്ദീൻ മൂന്മന്ത്രി കെ.ടി.ജലീലിന്റെ സന്തത സഹചാരിയാണെന്ന ആരോപണത്തെ തുടർന്ന് കേസ് ഏറെ ചർച്ചയായിരുന്നു.

സമാനമായ വിവിധ പീഡനക്കേസുകളിൽ പ്രതികളായ സിപിഎം നേതാക്കൾക്കുവേണ്ടി ഹാജരാകുന്നത് യൂത്ത്ലീഗ് നേതാവായ ഈ അഭിഭാഷകൻ ആണെന്നും ഇദ്ദേഹത്തിന് ഉന്നത സിപിഎം നേതാക്കളുമായ അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. നിലവിൽ അദ്ധ്യാപകരിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളാണ്. അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന കേന്ദ്രത്തിന്റെ ചുമതലക്കാരൻ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടും രാഷ്ട്രീയ സ്വധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുുവെന്ന് ആരോപിച്ചാണ് കെ.പി.എസ്.ടി.എ വനിത വിഭാഗം മാർച്ച് നടത്തിയത്. പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവർത്തകർ ഓഫീസിനുള്ളിൽ തള്ളിക്കയറി ഉപരോധസമരം നടത്തിയിരുന്നു. തുടർന്ന് വനിതാപൊലീസിൽ കീഴടങ്ങിയ പ്രതിക്ക് ഇന്നലെ തന്നെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.