ഗൂഡല്ലൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ താലി കെട്ടിയ സംഭവത്തിൽ തമിഴ്‌നാട്ടിൽ യുവാവ് അറസ്റ്റിൽ. ഗൂഡല്ലൂർ കുന്നൂർ സ്വദേശി ക്രിസ്റ്റഫർ (23)ആണ് കൊലകൊമ്പൈ പൊലീസിന്റെ പിടിയിലായത്. ഒരുവർഷം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ചൈൽഡ് ലൈന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയെ താലിചാർത്തുന്നതാണ് വീഡിയോയിലുള്ളത്. സംഭവത്തിന് ശേഷം വിദ്യാർത്ഥിനിയും കുടുംബവും കുന്നൂരിൽ നിന്ന് താമസം മാറിയിരുന്നു. ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തിയ വീഡിയോ യുവാവിന്റെ സുഹൃത്തുക്കളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.