കൊച്ചി: എറണാകുളം കലൂരിൽ യുവാവിന് കുത്തേറ്റു. കോർപ്പറേഷൻ ശുചീകരണ തൊഴിലാളിയായ അഖിലിനാണ് കുത്തേറ്റത്.

കുത്തേറ്റ് വഴിയരികിൽ കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.

അഖിലിനെ കുത്തിയ ആൾ ഓടി രക്ഷപ്പെട്ടതായാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.