പാലക്കാട്: പാലക്കാട് കല്ലേക്കാടിന് സമീപം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽ പെട്ടതാണ് കഴിഞ്ഞദിവസം കല്ലേക്കോട് രണ്ട് യുവാക്കളുടെ മുങ്ങിമരണത്തിന് ഇടയാക്കിയത്.സേലം സ്വദേശി അൻഷീർ, ബന്ധു ഹാഷിം എന്നിവർ ഓണത്തോടനുബന്ധിച്ചായരുന്നു കല്ലേക്കാട്ടെ ബന്ധു വീട്ടിലെത്തിയത്.

ഉച്ചഭക്ഷണത്തിന് ശേഷം വൈകീട്ട് കുളിക്കാനായി പുഴക്കടവിലെത്തിയവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ കാണാതായെന്ന് ഒപ്പമുണ്ടായിരുന്നയാളാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് അൻഷീറിനെയും ഹാഷിമിനെയും പുറത്തെടുത്തത്.ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.