ഭോപ്പാൽ: മധ്യപ്രദേശിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ഗ്വാളിയോർ ജില്ലയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു.

ഗ്വാളിയോറിലെ പുരാനി ചഹവാനി പ്രദേശത്താണ് അപകടമുണ്ടായത്. മൊറേനയിലേക്ക് പോകുകയായിരുന്ന ബസാണ് ഓട്ടോയിൽ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. 13 യാത്രക്കാരിൽ പത്ത് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.