വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.മേപ്പാടി സ്വദേശിനിയാണ്.ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നു.

കോവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. താൽക്കാലികാടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അവർ.

ബത്തേരി താലൂക്കാശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അശ്വതി. ഇന്നലെ രാത്രി മുതൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്ക സംബന്ധമായ അസൂഖങ്ങൾക്ക് കുറെകാലമായി മരുന്നു കഴിക്കുന്നയാളാണ് അശ്വതി. ഒന്നരമാസം മുമ്പ് രണ്ടു ഡോസ് വാക്‌സിനും അശ്വതി സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കരിക്കും.