മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് നേതൃത്വത്തോട് ഇടഞ്ഞ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെത്തി. വ്യവസായി കൂടിയായ സി.പി.ബാവഹാജിയുടെ മാണൂരിലെ വീട്ടിലാണ് വിജയരാഘവൻ എത്തി ചർച്ച നടത്തിയത്് ഇന്നലെ വൈകിട്ടെത്തിയ വിജയരാഘവൻ ഒരുമണിക്കൂർ സമയം ചർച്ച നടത്തിയ ശേഷം ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവഹാജിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകർ എടപ്പാളിലെ മാണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തവനൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെക്ക് പ്രതിഷേധം വ്യാപിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു. സീറ്റ് നീഷേധിച്ചതിന്റെ ഭാഗമായി സി പി ബാവ ഹാജി പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവക്കാനൊരുങ്ങുകയാണ്. ഇതിനിടെ സി പി ബാവ ഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ച് അനുനയിപ്പിച്ചിരുന്നുൃ. സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തിലെ ഒന്നാം വാർഡ് , രണ്ടാം വാർഡ് പഞ്ചായത്ത് മെമ്പറുമാർ രാജിവച്ചു കൊണ്ടുള്ള കത്ത് നേതാക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു.

സംഭവത്തിൽ മന്ത്രി കെ.ടി ജലീലും പ്രതികരിച്ചിരുന്നു. താൻ ഞാൻ ബാവഹാജി മായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിന് വലിയ ദുഃഖവും വിഷമവും ഉണ്ടെന്നും ജലീൽ പറഞ്ഞു. അതോടൊപ്പം തന്നെ തന്റെ സമയവും സമ്പത്തും എല്ലാം ലീഗിന് വേണ്ടി ചിലവഴിച്ച ഒരാളാണ് ബാവഹാജി എന്നും ജലീൽ കൂട്ടിച്ചേർത്തു.

എന്നാൽ അദ്ദേഹം സീറ്റ് നൽകാത്തതിനെതിരെ തങ്ങളെ അനുകൂലിക്കുന്ന ആളുകളുമായി ആലോചിച്ചു ഭാവി പരിപാടികൾ ആവിഷ്‌കരിക്കും എന്നാണ് മനസ്സിലാക്കുന്നത്. ബിജെപി അല്ലാത്ത ഏതു പാർട്ടിയിൽ നമുക്ക് പ്രവർത്തിച്ചു തുടങ്ങാം അല്ലോ എന്ന് കഴിഞ്ഞ ദിവസം ബാവഹാജി പറഞ്ഞിരുന്നു. ലീഗിലെ സാധാരണ പ്രവർത്തകർ പോലും അത്തരത്തിലുള്ള കാര്യങ്ങൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നും കെ ടി ജലീൽ പറഞ്ഞു .

അതോടൊപ്പം തന്നെ ഇപ്പോൾ ലീഗിൽ നടക്കുന്ന സംഭവങ്ങളെ വളരെ ജാഗ്രതയോടെയും കൗതുകത്തോടെയാണ് ഇടതുപക്ഷം നോക്കിക്കാണുന്നത്. അതേസമയം ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്ക് യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഉണ്ടാകില്ല എന്നും കെ ടി ജലീൽ പറഞ്ഞു.