മലപ്പുറം: മലപ്പുറം പുളിക്കൽ സിയാംകണ്ടം ചെറുകാവ് വില്ലേജ് ഓഫീസിന് സമീപം ബൈക് യാത്രക്കാരന്റെ ശരീരത്തിൽ ടോറസ് ലോറി കയറി അപകടം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

പുളിക്കൽ പുവ്വത്തിക്കൽ സുബ്രഹ്മണ്യന്റെ മകൻ 23 കാരനായ നിവേതാണു മരണപ്പെട്ടത് .കോഴിക്കോട് ഭാഗത്തേക്ക് ഒരേ ദിശയിൽ പോവുകയായിരുന്ന ടോറസിന് അടിയിലേക്ക് ബൈക്ക് മറിഞ്ഞ് വീഴുകയായിരുന്നു.നിവേദ് തൽക്ഷണം മരിച്ചിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.