നേമം: ഭാര്യയെ ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചൊവ്വള്ളൂർ പള്ളിവിള പുത്തൻവീട്ടിൽ ബിജു (37) വിനെ പൊലീസ് റിമാൻഡ് ചെയ്തു. ബിജുവിന്റെ ഭാര്യ വട്ടിയൂർക്കാവ് മരുതംകുഴി ആറ്റുവരമ്പ് വീട്ടിൽ എസ്. ലക്ഷ്മിക്കാണ് ആസിഡ് ആക്രമണത്തിൽ തലയിലും കൈകാലുകളിലും വയറ്റിലും പൊള്ളലേറ്റത്.

ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം നാലു വർഷമായി ലക്ഷ്മി ബിജുവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവർ തമ്മിൽ പിണങ്ങി ലക്ഷ്മി അവരുടെ വീട്ടിലായിരുന്നു താമസം. ലക്ഷ്മിയുടെ സാധനങ്ങളെടുത്തുകൊണ്ടുപോകാൻ പോകാൻ ബിജു ആവശ്യപ്പെട്ടതനുസരിച്ച് ചൊവ്വള്ളൂരിലെ വാടക വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ലക്ഷ്മി.