തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിൽ പ്രവേശിപ്പിച്ചതിന് സുരക്ഷ ജീവനക്കാർക്കെതിരെ നടപടി. നടന് ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്‌മിനിസ്‌ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും നിർദ്ദേശം നൽകി.

എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം. മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം.