കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിയായ ബ്യൂട്ടീഷന് സാമ്പത്തിക സഹായം ചെയ്ത എസ്ഐക്കെതിരേ റിപ്പോർട്ട്. മെഡിക്കൽകോളജ് അസി.കമ്മീഷണർ കെ. സുദർശനാണ് സിറ്റി പൊലീസ് കമ്മീഷണർ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്.

എസ്ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിലുണ്ട്. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായും റിപ്പോർട്ടിൽ പരാമർശിച്ചതായാണ് വിവരം.

കാറിൽ കടത്തുകയായിരുന്ന 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43)യ്ക്കാണ് കോഴിക്കോട് സിറ്റി പൊലീസിലെ എസ്‌ഐ 500 രൂപ സഹായ ധനം നൽകിയത്. പ്രതി ശരീരത്തിൽ ഒളിപ്പിച്ചു വച്ച പണം വനിതാ പൊലീസ് കണ്ടെത്തിയതോടെയാണ് എസ്‌ഐയുടെ പങ്ക് വ്യക്തമായത്.