തിരുവനന്തപുരം: ബിജെപി അനുഭാവ ആയതിനാൽ ആക്ഷേപങ്ങൾ നേരിടുന്ന താരമാണ് കൃഷ്ണകുമാർ. ഇദ്ദേഹത്തിനും കുടുംബത്തിനും നേരെ നവമാധ്യമങ്ങളിലടക്കം അധിക്ഷേപങ്ങൾ വ്യാപകമാണ്. ഇപ്പോളിതാ അ്ത്തരം വിഷയങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.താനൊരു ബിജെപിക്കാരനായതിനാൽ അധിക്ഷേപിക്കാമെന്ന് കരുതുന്നവർ തന്നെ പരാജയപ്പെടുമെന്ന് കൃഷ്ണകുമാർ പറയുന്നു. മക്കളെയും തന്നെയും താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചാൽ തങ്ങൾ ഉയരങ്ങൾ കീഴടക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ എതിർത്ത വ്യക്തിയാണ് നരേന്ദ്ര മോദി. എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. അതുപോലെതന്നെയാണ് താനും മക്കളുമെന്നും അദ്ദേഹം പറഞ്ഞു.

'വലിയ വിമർശനങ്ങൾ നേരിടുമ്പോൾ മക്കളോട് പറയാറുണ്ട് ഇൻ എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാന്റ്റേജ്. അങ്ങനെ നോക്കിയാൽ മതിയെന്ന്. ശക്തമായി എതിർപ്പ് വരുന്നുണ്ടെങ്കിൽ അതിനനുസരിച്ച് നമ്മൾ വളരും' കൃഷ്്ണ കുമാർ പറഞ്ഞു.