ചെന്നൈ: തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകർ. അതിനിടെ ഒരുകൂട്ടം ആളുകൾ താരത്തിന്റെ ചിത്രം പകർത്താൻ ചുറ്റും കൂടി. സെൽഫി എടുക്കൽ പരിധിവിട്ടതോടെയാണ് താരത്തിന്റെ ക്ഷമ നശിച്ചത്.

ക്ഷമനഃശിച്ച അജിത്ത് ഒരാളുടെ ഫോൺ തട്ടിപ്പറിച്ച് തന്റെ ബോഡിഗാർഡിനെ ഏൽപ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നിൽക്കണമെന്ന് അഭ്യർത്ഥിച്ച അജിത്ത് ഒടുവിൽ ഫോൺ ആരാധകന് കൈമാറുന്നതും കാണാം.

ഭാര്യ ശാലിനിക്കൊപ്പം തിരുവാൺമിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. പൊലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകർ താരത്തിന് ചുറ്റും കൂടിയത്.