കൊച്ചി: താരപ്പകിട്ടിൽ അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. ഭൂമിയിലെ നക്ഷത്രങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ലളിതവും വർണ്ണാഭവുമായ ചടങ്ങ് നടന്നത്.മലയാള സിനിമയിലെ 80 ഓളം താരങ്ങൾ ഒരേ സമയം സംഗമിച്ചപ്പോൾ താരങ്ങളെ കാണാൻ പാതയോരത്തും കെട്ടിടസമുഛയത്തിന് മുകളിലുമൊക്കെയായി വെയിലിനെപ്പോലും അവഗണിച്ച് നിരവധിപേരാണ് എത്തിയത്. അമ്മയുടെ ഒഷോയെ ഒക്കെ അനുസ്മരിപ്പിക്കും വിധമായിരുന്നു താരങ്ങളുടെ സംഗമം

അമ്മസംഘടനയുടെ 25 ാം വാർഷികത്തിലാണ് സംഘടനയ്ക്ക് കെട്ടിടം യാഥാർത്ഥ്യമാകുന്നത്. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.എറണാകുളം കലൂർ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി പത്ത് കോടിയിലേറെ ചെലവഴിച്ചാണ് ഹൈടെക്കാക്കി മാറ്റിയത്.

സംഘടന നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.ട്വന്റി 20 മോഡലിൽ 'അമ്മ' നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കി. പ്രിയദർശനും ടി കെ രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസ് നിർമ്മിക്കും.

താരസമ്പന്നമായ ചടങ്ങിന്റെ സമ്പൂർണ്ണ ദൃശ്യങ്ങൾ കാണാം