തൃശൂർ: കൊടുങ്ങല്ലൂർ മതിലകത്ത് വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മതിലകം വാക്കാട്ട് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കയാണ് (73) മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീടിനകത്തെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവ സമയം മകൻ ഭാര്യ വീട്ടിൽ പോയിരിക്കുകയായിരുന്നു. പുറത്ത് ആളെ കാണാതായപ്പോൾ അയൽക്കാരെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മതിലകം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.