ലിയ മീനിനെ കാണുമ്പോൾ പൊന്മാൻ കണ്ണടയ്ക്കും എന്നൊരു പ്രയോഗമുണ്ട് മലയാളഭാഷയിൽ. എന്നാലൊരു പൊടി മീനിനെ കണ്ടാലോ അതേ പൊന്മാൻ ഒരു അഭ്യാസിയെ പോലെ വെള്ളത്തിലൂളിയിട്ട് മീനിനെ കൊത്തിയെടുക്കും! വലിയ മീനിനെ കാണുമ്പോൾ ടി പൊന്മാൻ കണ്ണടയ്ക്കുന്നത് അതൊരു ഹാർഡ് ടാർഗറ്റ് ആണെന്നറിയാവുന്നതിലാണ്. പൊടി മീനിന്റെ മുന്നിൽ ഷോ നടക്കുമെന്നറിയാം! കേരളത്തിലിപ്പോൾ നീലപൊന്മാനെ കൂട്ടത്തോടെ കാണണമെങ്കിൽ ഡിഫിക്കാരുടെ ലയങ്ങളിലേയ്ക്ക് പോകണം. എന്നു മുതലാണ് ഈ DYFI അഥവാ ഡിഫിക്കാർ പൊന്മാനുകളായി മാറിയത് എന്നറിയണ്ടേ? 2016 മെയ് മുതൽ!

ഈ ഭരണത്തിൻ കീഴിൽ നോക്കുകുത്തിയായി മാറിയ ഒരു സ്ഥാപനം ഉണ്ട്.KPSC അഥവാ കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ. കുറേ ആളുകൾ PSC പരീക്ഷ എന്നൊക്കെ പറഞ്ഞു തലയും കുത്തി നിന്ന് ഒരു വശത്തു പഠിച്ചു, റാങ്ക് ലിസ്റ്റിൽ കയറി ജന്മ സാഫല്യമായ ജോലി കിട്ടാൻ വേഴാമ്പൽ പോലെ നടക്കുന്നു. മുട്ടാവുന്ന വാതിലുകളിലൊക്കെ മുട്ടുന്നു. എന്നിട്ടും കിട്ടില്ലെന്നു വരുമ്പോൾ , അതിന്റെ നിരാശയിൽ പ്രതിഷേധിക്കുന്നു! പ്രതികരിക്കുന്നു. അത്തരക്കാരെ PSC ഭരണകൂട ഒത്താശയോടെ സംസ്ഥാനദ്രോഹികളായി മുദ്രകുത്തുന്നു. അവർക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു! ഇവിടെയാണ് മേലെ പറഞ്ഞ പൊന്മാനുകളുടെ പ്രസക്തി. ഡിഫികൾക്ക് പിണറായി സർക്കാർ വായിൽ കൊള്ളാത്ത വലിയ മീനാണ്. അതുകൊണ്ട് അവർ ഈ തൊഴിൽനിഷേധങ്ങൾക്കെതിരെ കണ്ണടയ്ക്കും! എന്നാൽ ഇതേ സ്ഥലത്ത് ചാണ്ടി സർക്കാരോ മറ്റോ ആണെങ്കിൽ പൊന്മാൻ സൂപ്പർ മാൻ ആവും. സോ സിംപിൾ തിയറി!

ഊണും ഉറക്കവുമുപേക്ഷിച്ച് പഠിച്ച് ഒന്നാമത് എത്തി ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവർ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നസുന്ദരിയും ഇഞ്ചിയും ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റുന്നത് . അന്നേരമാണ് ആഗോള വൽക്കരണം, മുതലാളിത്തം, സാമ്രാജ്യത്വം, തൊഴിലില്ലായ്മ ഉണ്ടാക്കുന്ന കേന്ദ്ര നയം, പുറം വാതിൽ നിയമനം, കരാർ നിയമനം എന്നൊക്കെ ഗീർവാണം അടിച്ചു വിടുന്ന, തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നൊക്കെ കഴിഞ്ഞ ഭരണത്തിൽ പറഞ്ഞുനടന്നിരുന്ന ഡിഫിക്കാർ തലയിൽ മുണ്ടിട്ട് അദാനിക്കെതിരെ മാത്രം മുദ്രാവാക്യം വിളിക്കാൻ നടക്കുന്നത്.

2016 മെയ് മാസം മുതൽ അന്താരാഷ്ട്രവിഷയങ്ങളായ ആമസോൺ കാട്, അന്റാർട്ടിക്കയിലെ മഞ്ഞുമല തുടങ്ങിയ ഇന്റർനാഷണൽ വിഷയങ്ങളെ tackle ചെയ്യുന്ന തിരക്കിലാണ് ഡിഫിക്കാർ. ഇഞ്ചിപ്പെണ്ണ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ ലാബി ജോർജ് എന്ന ഒരു വിദേശവനിത ഒരു സർക്കാർ സ്ഥാപനത്തിൽ ഉയർന്ന ശമ്പളത്തിൽ നിയമിതയായി എന്നത് ഡിഫിക്കാർക്ക് വിഷയമല്ല. കേരളത്തിൽ PSC റാങ്ക് ലിസ്റ്റിലുള്ളവർ വർഷങ്ങളോളം കാത്തിരുന്നിട്ടും അവരെ തഴഞ്ഞ് ഇത്തരമൊരു പിൻവാതിൽ നിയമനം നടത്തിയതിന് പിന്നിലെ ഗുഢോദ്ദേശം വെളിച്ചത്തു കൊണ്ട് വരേണ്ടത് ഇപ്പോൾ ഡിഫിയുടെ ചുമതലയല്ല.
!ഐ.ടി. വകുപ്പിന്റെ കരാർ നിയമനങ്ങളിൽ സുതാര്യത ഇല്ലെന്നത് അവർക്ക് വിഷയമല്ല. കക്കുക,മുക്കുക,നക്കുക! ഇതാണ് അജണ്ട

മൊത്തം ശരിയാക്കും എന്ന് പറഞ്ഞ് രായാവ് കയറിയിട്ട് ശരിയായി നടക്കുന്ന മുന്ന് കാര്യങ്ങൾ അത് മാത്രമാണെന്ന് അവർക്കറിയാം. തല്ക്കാലം ഈ പൊന്മാനുകൾ രായാവെന്ന വലിയ മീനിനെ നോക്കാനേ പോവില്ല!

NB: ഹരീഷ് വാസുദേവനെന്ന മറ്റൊരു പൊന്മാന്റെ പോസ്റ്റും കണ്ടു. കഴിഞ്ഞ ചാണ്ടിസർക്കാരിന്റെ കാലത്ത് മുഖ്യന്റെ ചെവിടടിച്ച് പൊട്ടിക്കണമെന്ന ആത്മരോഷം മുഴക്കിയ ഹരീഷിന്റെ പോസ്റ്റ് കാണുമ്പോൾ തോന്നുന്നത് സർക്കാരിനെ ചെറുതായൊന്ന് തള്ളി പറഞ്ഞു പ്രബുദ്ധത തെളിയിക്കാൻ ശ്രമിക്കുന്ന ഒരു പാവം അടിമയുടെ ചെയ്ത്താണ്. നിലവിലത്തെ മുഖ്യനെന്ന വലിയ മീനിനെ പേടിയായതുകൊണ്ട് മെല്ലെ കണ്ണടച്ച് യുവനേതാക്കളായ ചെറുമീനുകളെ പരിഹസിച്ച് ഷോ കാണിക്കുന്നു. ചാണ്ടിസാർ ഒരു സോഫ്റ്റ് ടാർഗറ്റ് ആയതുകൊണ്ടാണ് അന്ന് അവിടെ ആവേശം കാണിക്കാൻ പറ്റിയത്. മറിച്ചാണെങ്കിൽ ഇന്നോവ വീട്ടുമുറ്റത്തെത്തുമെന്ന് ഹരീഷിനറിയാം.