കണ്ണൂർ: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ കേസിൽ മംഗളൂർ പൊലീസ് കേസെടുത്തു. എ.കെ. സിദ്ധിക് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.. ഐപിസി 504, 505 (2), 506, 507 വകുപ്പ് പ്രകാരം വധഭീഷണി, സമൂഹമാധ്യമത്തിൽ കൂടി അപായപ്പെടുത്തുമെന്ന പരാമർശം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. എ.കെ. സിദ്ധിക് എന്നയാളുടെ ഫെയ്സ് ബുക്ക് ഐഡിയിലാണ് പരസ്യമായ ഭീഷണിയുണ്ടായത്. മലപ്പുറം സ്വദേശിയാണെന്ന് സംശയിക്കുന്നഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിൻകുന്നനെ താലിബാനോടുപമിച്ചതിനാണ് വധഭീഷണി. ഇതുമായി ബന്ധപ്പെട്ട് യുവമോർച്ച പ്രവർത്തകർ കണ്ണൂർ. തൃശ്ശൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. നേരത്തെയും അബ്ദുള്ളക്കുട്ടിക്ക് നേരെ ഇത്തരത്തിൽ ഭീഷണി ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഗുരുതരമായ ഭീഷണിയ വന്നതിനാലാണ് പരാതി നൽകിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.