ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണ് അപകടം. ഊട്ടിയിലെ കുന്നൂരിലാണ് ഹെലികോപ്ടർ തകർന്നു വീണത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന് ഗുരുതര പരിക്കുകൾ ഉണ്ടെന്നുമാണ് പുറത്തുവരുന്നു. അപകടത്തിൽ നാല് പേർ മരിച്ചെന്നും മൂന്ന് പേരെ രക്ഷപെടുത്തിയന്നെുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ആറ് ഉദ്യോഗസ്ഥർ അടക്കം 14 യാത്രക്കാർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സ്റ്റാഫും അടക്കം ഉൾപ്പെടെയുള്ളവർ 14 യാത്രക്കാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. കോയമ്പത്തൂരിനു സമീപം സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലേക്കു പോയ സൈനിക ഹെലികോപ്റ്ററാണ് തകർന്നത്.

രാജ്യത്തെ തന്നെ വളരെ പ്രമുഖനായ ഒരു സൈനിക ഉദ്യോഗസ്ഥൻ ഹെലികോപ്ടറിലുണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.