ബെംഗളൂരു: കോവിഡ് കാലത്ത് മനുഷ്യമനസ്സിനെ ശിഥിലമാക്കുന്ന നിരവധി സംഭവങ്ങൾക്കൊപ്പം സമാനതകളില്ലാത്ത മനുഷ്യന്റെ ക്രൂരതയും പുറത്ത് വരാറുണ്ട്.ജീവനെയും ജീവന്റെ വിലയെക്കുറിച്ചും ബോധം എറ്റവും കൂടുതൽ ഉണ്ടാകേണ്ട സമയത്താണ് ഈ വിരോധാഭാസം എന്നതാണ് ഒരു വസ്തുത.അത്തരമൊരു സംഭവത്തിനാണ് ബംഗളുരു സാക്ഷിയായത്. ആംബുലൻസ് വാടകയെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്ന് മൃതദ്ദേഹം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു ഡ്രൈവർ.

സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച അനുജ് സിങ്ങിന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാനാണ് അദ്ദേഹത്തിന്റെ ഭാര്യ ആംബുലൻസ് വിളിച്ചത്. ആശുപത്രിയിൽനിന്ന് 19 കിലോമീറ്റർ അകലെയുള്ള ഹെബ്ബാൾ ശ്മശാനത്തിലേക്കായിരുന്നു ആംബുലൻസ് ആവശ്യപ്പെട്ടത്.ഈ ദുരത്തിന് ഡ്രൈവർ ആവശ്യപ്പെട്ടതാകട്ടെ 18000 രൂപയും.എന്നാൽ അത്രയും തുക തങ്ങളുടെ പക്കൽ ഇല്ലെന്നും വാകടയായ 3000 രൂപ തരാമെന്നും കുടുംബം അറിയിച്ചതോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടായത്.

ഇതോടെ ഡ്രൈവർ ശരത് ഗൗഡയും സഹായി നാഗേഷും ചേർന്ന് മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.സംഭവം അറിഞ്ഞെത്തിയ പൊലീസ് രണ്ട് ആംബുലൻസുകളും ശരത്തിനെയും അറസ്റ്റുചെയ്തു.ഇത്രയും മനുഷത്വ രഹിതമായ പ്രവൃത്തി ചെയ്ത ശരത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

ആംബുലൻസുകൾ അമിത ചാർജ്ജ് ഈടാക്കുന്നത് നിയന്ത്രിക്കാനായി സർക്കാർ വാടക നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവയൊക്കെ കാറ്റിൽ പറത്തിയാണ് ചിലരുടെ ഈ പകൽക്കൊള്ള.കോവിഡ് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യ 10 കിലോമീറ്ററിന് 1500 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 120 രൂപയുമാണു സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.

മഹാമരിക്കാലത്ത് നിരവധി അനുഭവങ്ങളും പാഠങ്ങളും ഉണ്ടായാലും മനുഷ്യന്റെ ദുരമാത്രം മാറില്ലെന്നാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്.