ചെന്നൈ: പ രഞ്ജിത്ത് ചിത്രം സർപ്പട്ട പരമ്പരൈ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ ആര്യക്ക് മറ്റൊരു സന്തോഷ വാർത്തകൂടി.തമിഴ് സിനിമ ലോകത്തെ പ്രിയ താരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്നലെയാണ് സയേഷ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ഗർഭിണി ആണെന്നുള്ള വിവരം സയേഷയോ ഭർത്താവ് ആര്യയോ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ആരാധകർക്ക് വലിയൊരു സർപ്രൈസ് ആണ് ഈ വാർത്ത.ആര്യയുടെ സുഹൃത്തും നടനുമായ വിശാലാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

2019 മാർച്ച് ഒമ്പതിനായിരുന്നു ആര്യയുടെ വിവാഹം.2018ൽ പുറത്തെത്തിയ ഗജനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയേഷയും ഒരുമിച്ച് അഭിനയിച്ചത്. ഒടുവിൽ ഇരുവരും ഒരുമിച്ച് എത്തിയ ചിത്രം സൂര്യ നായകനായ കാപ്പാൻ ആയിരുന്നു.