മുതുകുളം: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ.മുഹമ്മദിന്റെ മകൻ അഷ്‌ക്കറിനെയാണ്(24) മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 6.30 ന് വീടിന്റെ അടുക്കള ഭാഗത്ത് മരിച്ചനിലയിൽ കാണുകയായിരുന്നു. അഷ്‌ക്കർ ഒരു വർഷക്കാലമായി എറണാകുളത്ത് താമസിച്ചുവരികയാണ്.

ആറുമാസം മുൻപ് എറണാകുളത്തുവച്ചാണു മുതുകുളം ഒൻപതാം വാർഡ് കുറങ്ങാട്ടുചിറയിൽ മഞ്ജുവും അഷ്‌കറും വിവാഹിതരായത്. മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ഒരു മാസം മുൻപു സാമൂഹിക മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹശേഷം കുറച്ചുനാൾ എറണാകുളത്തായിരുന്ന ഇവർ മൂന്നുമാസം മുൻപാണു മഞ്ജുവിന്റെ വീട്ടിലെത്തുന്നത്. തുടർന്ന് അഷ്‌കർ മുതുകുളം വെട്ടത്തുമുക്കിലുള്ള കച്ചവട സ്ഥാപനത്തിൽ ജോലിചെയ്തു വരുകയായിരുന്നു.

ഇസ്റ്റഗ്രാം വഴിയാണ് മഞ്ജുവിനെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. ആറു മാസം മുമ്പ് ഇരുവരും വിവാഹിതരായി. ഇവിടെ തന്നെ താമസിച്ചു വരികയായിരുന്നു. ഞായറാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടതായാണു മഞ്ജുവും അമ്മ വിജയമ്മയും പൊലീസിനു നൽകിയ മൊഴി. അഷ്‌കറിനു പുകവലിക്കുന്ന ശീലമുണ്ട്. ഇതിനായാണ് പുറത്തേക്കു പോയതെന്നും മൊഴി നൽകിയിട്ടുണ്ട്. വീടിനു പിൻവശത്തു വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മുറിയോടു ചേർന്ന് പുറത്താണു മൃതദേഹം കണ്ടത്.

മൃതദേഹം കണ്ടതിനെ തുടർന്ന് മഞ്ജുവും അമ്മ വിജയമ്മയും നാട്ടുകാരെ വിവരമറിയിച്ചു. ഇവർ കനകക്കുന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്‌ക്കറിന്റെ ബന്ധുക്കൾ ആരോപിച്ചു. മഞ്ജുവും അമ്മയും നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. മൃതദേഹത്തിന്റെ കഴുത്തിന്റെഭാഗത്തു പാടുകൾ ഉണ്ട്. ജനനേന്ദ്രിയത്തിനും സമീപത്തും രക്തക്കറയുമുണ്ട്.

രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ അഷ്‌കർ പിന്നെ മടങ്ങിവന്നില്ല. സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് ആറരയോടെ യുവാവിനെ മരിച്ചനിലയിൽ കണ്ടത്. വിദേശത്തായിരുന്ന അഷ്‌കർ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹം. മകൻ ശനിയാഴ്ച രാത്രി തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നു. എൺപതിനായിരം രൂപ നൽകിയാൽ ബന്ധം വേർപെടുത്താമെന്ന് ഭാര്യ മഞ്ജു പറഞ്ഞുവെന്ന് മകൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പിതാവ് മുഹമ്മദ് പറഞ്ഞു.

മൃതദേഹത്തിൽ ചില പാടുകളുള്ളത് കൂടുതൽ പൊലീസിന് കൂടുതൽ സംശയം ഉണ്ടാക്കുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം പറയാനാവൂ എന്നും ഭാര്യയുടെയും അമ്മയുടെയും മൊഴികൾ ഇന്ന് രേഖപ്പെടുത്തുമെന്നും സിഐ: വി.ജയകുമാർ പറഞ്ഞു.