ആലപ്പുഴ: ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധ രാത്രിയാണ് സംഭവം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. ബൈക്കിൽ എത്തിയവർ കടന്നു പിടിച്ച് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.

വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസ് പട്രോളിങ് നടത്തുന്ന വാഹനം കണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. പ്രതികൾക്കായി പൊലീസ് അന്വേണം തുടങ്ങി.