തിരുവനന്തപുരം:ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാൻ പോയ യുവാവിനെ ബൈക്ക് തടഞ്ഞ് നിർത്തി ക്രൂരമായി മർദിച്ചു.തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. ഹോട്ടലിലേക്ക് പോകുകയായിരുന്ന തന്നെ ഫൈസൽ എന്ന യുവാവ് ബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ ഊരി വാങ്ങിയശേഷം മർദ്ദിക്കുകയായിരുന്നുവെന്ന് അക്രമത്തിനിരയായ അനസ് പൊലീസിൽ നൽകിയ പരാതി.പുത്തൻതോപ്പ് സ്വദേശിയാണ്

അനസിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫൈസലുമായി മുൻ പരിചയമൊ വിരോധമൊ ഇല്ലെന്നാണ് യുവാവ് വ്യക്തമാക്കിയത്. മദ്യലഹരിയിലായിരുന്നു മർദനമെന്ന് അനസ് പറഞ്ഞു