തിരുവനന്തപുരം: ലോക്സഭയിലെ വനിതാ എംപിമാർക്കൊപ്പം നിൽക്കുന്ന ചിത്രം തരൂർ പങ്കുവെച്ചത് വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. 'ആരു പറഞ്ഞു ലോക്സഭ ജോലി ചെയ്യാൻ ആകർഷകമായ സ്ഥലമില്ലെന്ന്' എന്നായിരുന്നു ചിത്രത്തിന് അദ്ദേഹം നൽകിയ തലക്കെട്ട്.

എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗർ, തമിഴാച്ച് തങ്കപാണ്ഡ്യൻ, നുസ്രത് ജഹാൻ, മിമി ചക്രബർത്തി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എന്നാൽ ചിത്രത്തിനെതിരെ വലിയ വിമർശനവും ഉയർന്നിരുന്നു. ചിത്രത്തിന്റെ തലക്കെട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരും രംഗത്ത് വന്നിരുന്നു.

ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വനിതാ എംപിമാർ മുൻകൈയെടുത്ത് തമാശയായി എടുത്ത ചിത്രമാണെന്നും അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും ശശി തരൂർ പറയുന്നു. ഈ ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നതായും ജോലി സ്ഥലത്തെ സൗഹൃദത്തിന്റെ ഭാഗമായതിനാൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

എന്നാൽ കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ പുരുഷ എംപിമാർക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് തരൂർ രംഗത്തെത്തിയിരുന്നു. ഞാൻ എല്ലാവർക്കും തുല്യ അവസരം നൽകുന്ന ആളാണ് എന്ന കുറിപ്പോടെയാണ് ട്വിറ്ററിൽ ശശി തരൂർ എംപി ചിത്രം പങ്കുവെച്ചത്. ഈ ചിത്രം വൈറലാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തരൂർ കുറിച്ചിരുന്നു. എന്നാൽ ശശി തരൂരിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബൈജു സ്വാമി.

'ശശി തരൂർ സ്വത സിദ്ധമായ ഇംഗ്ലീഷ് മോഡൽ dry humour വെച്ച് പാർലമെന്റ്‌ലെ പ്രമുഖ സ്ത്രീകളുടെ കൂടെ നിന്ന് ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു. ഉടനെ ചാടി വീണു കുറേ അന്തംസ്... ഏത് അന്തംസ്?? പാർട്ടി സെക്രട്ടറിയുടെ മകന്റെ ഗർഭകേസിനു ചൂട്ട് പിടിക്കുന്ന, മറ്റേ സസി സഖാവിന്റെ തീവ്രത അളന്നു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ച അന്തംസ് തന്നെ.കുറേ കമ്മിണികൾക്ക് അങ്ങ് തീരെ സുഖിച്ചില്ല. പുള്ളി സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നു അത്രേ. മറ്റേ സസി ഏട്ടൻ അഭിമാനം ഉയർത്തി പിടിച്ച ആളാണല്ലോ അല്ലേ? അന്തംസ് നെ പിന്നേ വിട്ടേക്ക്. തരൂരിനോട് അസൂയ ആണെന്ന് ഒറപ്പല്ലേ? കുറച്ച് ഊള സംഘികൾക്കും തീരെ പിടിക്കുന്നില്ല. തലയിലും ദേഹത്തും ചാണകം മാത്രമുള്ള ലവന്റെ എംപി മാരെ വെളിവുള്ള ഏത് പെണ്ണ് തിരിഞ്ഞു നോക്കാൻ ??
പുള്ളി എന്തായാലും പീഡനക്കേസിൽ പെട്ടിട്ടില്ലല്ലോ? പെടട്ടെ. എന്നിട്ടു മതി വിചാരണ' ബൈജു സ്വാമി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പ്രതികരിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ശശി തരൂർ ന്റെ കൂടെ തന്നെ കണ്ടാൽ urban sophisticated women ഒരു തരം red with jealousy ആകുമെന്നും they swoon എന്നും പറഞ്ഞത് അദേഹത്തിന്റെ ഭാര്യ ആയിരുന്ന സുനന്ദ പുഷ്‌കർ ആണ്.
ഓഞ്ഞ ബുദ്ധിയും ഭാഷയും ഉള്ള സകല ഇന്ത്യൻ രാഷ്ട്രീയ പുരുഷുവിനും പുള്ളിയെ ഇഷ്ടമല്ല എന്നത് ഒരു സത്യം ആണ്. മോദി പോലും ശശി തരൂർ സുനന്ദയുമായി കല്യാണം അടുത്തപ്പോൾ പറഞ്ഞത് 'പച്ചസ് കരോഡ് കാ ഗേൾ ഫ്രണ്ട് 'എന്നാണ്. അന്ന് തരൂർ തിരിച്ചടിച്ചത് 'Yes, for me my wife is price less ' എന്നാണ്. തുടർന്ന് മോദി സുനന്ദയുടെ ആത്മഹത്യ ആയുധം ആക്കി തരൂരിനെ കേസിൽ കുരുക്കി ജയിലിൽ ആക്കാൻ കുറേ ശ്രമിച്ചു. ഒന്നും നടന്നില്ല.കോടതി വെറുതെ വിട്ടു.
ഇപ്പോൾ അദ്ദേഹം സ്വത സിദ്ധമായ ഇംഗ്ലീഷ് മോഡൽ dry humour വെച്ച് പാർലമെന്റ്‌ലെ പ്രമുഖ സ്ത്രീകളുടെ കൂടെ നിന്ന് ഒരു ഫോട്ടോ ട്വീറ്റ് ചെയ്തു. ഉടനെ ചാടി വീണു കുറേ അന്തംസ്... ഏത് അന്തംസ്?? പാർട്ടി സെക്രട്ടറിയുടെ മകന്റെ ഗർഭകേസിനു ചൂട്ട് പിടിക്കുന്ന, മറ്റേ സസി സഖാവിന്റെ തീവ്രത അളന്നു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ച അന്തംസ് തന്നെ.കുറേ കമ്മിണികൾക്ക് അങ്ങ് തീരെ സുഖിച്ചില്ല. പുള്ളി സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം വരുത്തുന്നു അത്രേ. മറ്റേ സസി ഏട്ടൻ അഭിമാനം ഉയർത്തി പിടിച്ച ആളാണല്ലോ അല്ലേ? അന്തംസ് നെ പിന്നേ വിട്ടേക്ക്. തരൂരിനോട് അസൂയ ആണെന്ന് ഒറപ്പല്ലേ? കുറച്ച് ഊള സംഘികൾക്കും തീരെ പിടിക്കുന്നില്ല. തലയിലും ദേഹത്തും ചാണകം മാത്രമുള്ള ലവന്റെ എംപി മാരെ വെളിവുള്ള ഏത് പെണ്ണ് തിരിഞ്ഞു നോക്കാൻ ??
പുള്ളി എന്തായാലും പീഡനക്കേസിൽ പെട്ടിട്ടില്ലല്ലോ? പെടട്ടെ. എന്നിട്ടു മതി വിചാരണ.