തലശ്ശേരി: തലശേരി ജൂബിലി റോഡിൽ അമിത വേഗതയിൽ എത്തി റോഡിൽ അഭ്യാസപ്രകടനം നടത്തിയ ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ എഞ്ചിനിയറിങ് വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ പ്രതി ചേർത്ത കതിരൂർ സ്വദേശിയായ യുവാവിന് മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് മാതാവ് കോടതിയിൽ ഹർജി നൽകി.

സൈദാർ പള്ളി ഗുൽദസ്തയിൽ തായത്ത് ഫാസില യാണ് അഡ്വ.കെ.വിശ്വൻ മുഖേന കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ പെരുന്നാൾ തലേന്നാൾ രാത്രിയിൽ നഗരത്തിലെ ജൂബിലി റോഡിലുണ്ടായ സംഭവത്തിൽ ചെന്നൈ ഭാരതിയാർ യൂണിവേഴ്‌സിറ്റിയി ലെ ബിടെക് വിദ്യാർത്ഥി താഴെചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിൽ അഫ്‌ളാഹ് ഫറാസ് (19) അപകടത്തിൽ മരിച്ചത്.

കേസന്വേഷണത്തിൽ പൊലീസ് അലംഭാവം കാട്ടുന്നതായുള്ള പരാതി ഉയർന്നിരുന്നു.തുടർന്നാണ് രണ്ടു പേരുുടെയും ഹരജികൾ ജില്ലാ കോടതിയുടെ പരിഗണനയിലെത്തിയത്. നടുറോഡിൽ നരഹത്യ നടത്തി രക്ഷപ്പെട്ടു. വെന്ന കേസിലെ കുറ്റാരോപിതനാ യ കതിരൂർ ഉക്കാസ് മെട്ടയിലെ ഒമേഴ്‌സി ൽ റൂബിൻ ഒമർ(20) ഒളിവിലിരിക്കെയാണ് കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ കോടതി യിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിരു ന്നത്.

ഇന്ത്യൻ ശിക്ഷാ നിയമം 304(എ) വകുപ്പു പ്രകാരം മനഃപൂർവ്വമല്ലാത്ത നരഹത്യ ക്കാണ് തുടക്കത്തിൽ പൊലീസ് കേസെടു ത്തിരുന്നത് -മരിച്ച വിദ്യാർത്ഥിയുടെ ബന്ധു ക്കളുടെ പരാതിയെ തുടർന്ന് അമിത വേഗതയിൽ വാഹനമോടിച്ച് അപകടം വരുത്തി യതിന് 304 വകുപ്പിൽ നരഹത്യയായി കേസിനെ മാറ്റിയത്.പഠനാവശ്യത്തിനായി ലാപ്‌ടോപ്പ് വാങ്ങാൻ തലശ്ശേരിയിലെ ബന്ധു വീട്ടിലേക്ക് പോവുന്നതിനിടയിലാണ് അപകടമരണം സംഭവിച്ചത്.