ബംഗളുരു: ബെംഗളൂരുവിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് സ്ത്രീകളടക്കം ആറ് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സ്ത്രീകൾ പെൺകുട്ടിക്ക് മയക്കമരുന്ന് ചേർത്ത ജ്യൂസ് നൽകുകയും ഭീഷണിപ്പെടുത്തി ഒരാഴ്ചയിലേറെ പീഡിപ്പിക്കുകയായിരുന്നു. അഗര സ്വദേശി കലാവതി (52), ബന്ദേപാളയ സ്വദേശി രാജേശ്വരി (50) എന്നിവരാണ് അറസ്റ്റിലായത്. ഹൊസൂരിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിലെ ഡെപ്യൂട്ടി മാനേജർ കേശവമൂർത്തി (47), അറസ്റ്റിലായവരിൽ പ്രമുഖൻ. കോറമംഗല സ്വദേശി സത്യരാജു (43), കെ. യെലഹങ്ക സ്വദേശി ശരത് (38), ബേഗൂർ സ്വദേശി റഫീഖ് (38) എന്നിവർ ചേർന്ന് പെൺകുട്ടി അബോധാവസ്ഥയിലായപ്പോൾ കൂട്ടമായി ബലാത്സംഗം ചെയുകയിരുന്നു .

പതിനാറുകാരിയായ പെൺകുട്ടി ആറ് ദിവസത്തോളം തുടർച്ചയായി ബലാത്സംഗത്തിനിരയായതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്സോ), തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, ബലാത്സംഗം, വേശ്യാവൃത്തി, ജീവന് ഭീഷണി എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇരയുടെ കുടുംബം ഉപജീവനത്തിനായി ബംഗളൂരുവിലെത്തി സ്ഥിര താമസമാക്കിയയവരാണ്.

പെൺകുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. അയൽവാസിയായിരുന്ന രാജേശ്വരി തയ്യൽക്കട നടത്തി വരുകയായിരുന്ന സ്‌കൂൾ സമയം കഴിഞ്ഞ് അവിടെ തയ്യൽ പഠിക്കാൻ പോവുകയുമായിരുന്നു പെൺകുട്ടി. പെൺകുട്ടി വീട്ടിൽ വിശ്രമിക്കുമ്പോൾ പ്രതിയായ രാജേശ്വരി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കമരുന്ന് ചേർത്ത ജ്യൂസ് നൽകുകയായിരുന്നു. ഇവിടെ വച്ചാണ് ബോധരഹിതയായ യുവതിയെ പ്രതി കേശവമൂർത്തി ബലാത്സംഗം ചെയ്തത്. പെൺകുട്ടി ഉണർന്ന് നോക്കിയപ്പോൾ മുഴുവൻ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയപ്പോൾ ബോധരഹിതയായി വീണുവെന്നും തുടർന്ന് വീട്ടിലേക്ക് പോകുന്നതിന് മുമ്പ് കുളിക്കാൻ നിർബന്ധിച്ചെന്നും പെൺ്കുട്ടി പറയുന്നു

രണ്ട് ദിവസത്തിന് ശേഷം രാജേശ്വരി ഇരയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പെൺകുട്ടി വരാൻ വിസമ്മതിച്ചതോടെ പ്രതി ഭീഷണിപ്പെടുത്തി മറ്റൊരു പ്രതിയായ കലാവതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. പ്രതികൾ ഇരുവരും പെൺകുട്ടിയ ഭീഷണിപ്പെടുത്തുകയും മറ്റ് നപ്രതികൾക്ക് പിഡിപിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു . മകളുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതും തയ്യൽ പഠിക്കാൻ രാജേശ്വരിയുടെ അടുത്തേക്ക് പോകാനുള്ള മടിയും കണ്ട് പെൺകുട്ടിയുടെ അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോളാണ് മകൾ പീഡനവിവരം വെളിപ്പെടുത്തിയത്.

തുടർന്ന് അമ്മ എച്ച്എസ്ആർ ലേഔട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് 36 മണിക്കൂർ കൊണ്ടാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ രാജേശ്വരിയും കലാവതിയും കഴിഞ്ഞ ഏഴ് വർഷമായി ലൈംഗികത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. രാജേശ്വരിയും സുഹൃത്ത് കലാവതിയും ചേർന്ന് തയ്യൽ കടയിലെത്തിയ മറ്റു സ്ത്രീകളെയും പെൺകുട്ടികളെയും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു.