റായ്പൂർ: ഛത്തീസ്​ഗഡിൽ19കാരിയെ രണ്ട് ലക്ഷം രൂപ നൽകി വാങ്ങി ​ഗർഭിണിയാക്കിയ യുവാവും ഇടനിലക്കാരിയായ സ്ത്രീയും അറസ്റ്റിൽ. മമ്ത അഗർവാൾ, കേശവ് എന്നിവരാണ് അറസ്റ്റിലായത്. ചതി മനസ്സിലാക്കി യുവതി പരാതി നൽകിയതോടെയാണ് മനുഷ്യക്കടത്ത് റാക്കറ്റിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് യുവതിയെ സംഘം വലയിലാക്കിയത്.

പെൺകുട്ടിയെ വാങ്ങിയ ആൾ പീഡനത്തിനിരയാക്കി ഗർഭിണിയാക്കുകയും പ്രസവത്തിന് ശേഷം കുഞ്ഞുമായി കടന്നുകളഞ്ഞു എന്നുമാണ് പരാതി. ഷെഫാലി, കേശവ് എന്നിവരുടെ സഹായത്തോടെയാണ് മമ്ത റാക്കറ്റ് നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് സംഘം ആദ്യം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്് പ്രണയം നടിച്ച് കേശവ് പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയി.

മധ്യപ്രദേശിലെ റെയ്‌സണിൽ ജോലി നൽകാമെന്നായിരുന്നു പെൺകുട്ടിക്ക് ലഭിച്ച വാഗ്ദാനം. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും കേശവിനോടുള്ള പ്രണയത്തെ തുടർന്നും മാതാപിതാക്കളോട് പോലും വിവരം പറയാതെ പെൺകുട്ടി കേശവിനൊപ്പം മധ്യപ്രദേശിലേക്ക് പോകുകയായിരുന്നു. അതേസമയം, മാതാപിതാക്കൾ കരുതിയത് മകൾ ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോയതാണെന്നായിരുന്നു. ഇതിനാൽ പൊലീസിൽ പരാതിയും നൽകിയില്ല.

അവിടെ എത്തിയശേഷമാണ് ചതിക്കപ്പെട്ടതായി പെൺകുട്ടി മനസിലാക്കിയത്. ആദ്യം പെൺകുട്ടിയെ വിവാഹം കഴിക്കുമെന്നറിയിച്ചെങ്കിലും റെയ്‌സണിൽ എത്തിയ ശേഷമാണ് രണ്ട് ലക്ഷം രൂപ നൽകിയാണ് വാങ്ങിയതെന്ന കാര്യം കേശവ് പെൺകുട്ടിയെ അറിയിക്കുന്നത്.ഇതിനിടയിൽ നിരവധി തവണ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായി. 

റൈസനിലെത്തിയപ്പോൾ തന്നെ കബളിപ്പിക്കപ്പെട്ടുവെന്ന് പെൺകുട്ടി മനസ്സിലാക്കി. തന്നെ വിവാഹം കഴിക്കാൻ യുവതി ഇയാളോട് ആവശ്യപ്പെട്ടു. കേശവ് പിന്നീട് രണ്ട് ലക്ഷം രൂപയ്ക്ക് അവളെ വാങ്ങിയതായി പറഞ്ഞു. അതേസമയം, ഗർഭിണിയായ പെൺകുട്ടി കഴിഞ്ഞ വർഷം ഡിസംബറിൽ  പ്രസവിച്ചു. രണ്ടുമാസത്തിനുശേഷം കേശവിനെ കുഞ്ഞിനൊപ്പം കാണാതായതായി. യുവതി എങ്ങനെയെങ്കിലും ജഗദൽപൂരിലേക്ക് മടങ്ങുകയും പൊലീസുകാരെ ബന്ധപ്പെടുകയും ചെയ്തു. 

തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തി അന്വേഷണത്തിൽ പൊലീസ് കേശവിനെ കണ്ടെത്തി. കേശവിന്റെ കൂട്ടാളി ഷെഫാലിയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ മമ്ത അഗർവാളിന് കൈമാറിയതായി കേശവ് സമ്മതിച്ചു. കേശവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മമ്ത അഗർവാളിനായി അന്വേഷണം ആരംഭിച്ച പൊലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.